Bitcoin & Cryptocurrency

‘ എന്താണ് ബിറ്റ്കോയിൻ ?’ ഈ അടുത്ത കാലത്തായി ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ടൊരു ചോദ്യമാണിത്. എങ്ങനെ തിരയാതിരിക്കും 2013 ന്റെ തുടക്കത്തില്‍ ബിറ്റ്‌കോയിന്റെ മൂല്യം 14 ഡോളറിൽ നിന്നും വര്‍ഷാവസാനമെത്തും മുമ്പ് 800 ഡോളറിലേറെയായി വളര്‍ന്നു. ഇപ്പോൾ ഇതിനുള്ള മൂല്യം ഏകദേശം പത്ത് ലക്ഷം രൂപയിൽ കൂടുതൽ വരും..!! ഇരുനൂറോളം വരുന്ന ക്രിപ്റ്റോ കറന്‍സികള്‍ ഇന്ന് ലോകത്തില്‍ പ്രചാരത്തിലുണ്ട്. ബിറ്റ്‌കോയിന്‍ , ലൈറ്റ് കോയിൻ , ഡാഷ് കോയിൻ , ഇതീറിയം... തുടങ്ങിയവയാണ് ക്രിപ്റ്റോ കറന്‍സികൾക്ക് ഉദാഹരണം. ബിറ്റ്കോയിൻ ( Bitcoin) ആയിരുന്നു ആദ്യത്തെ വികേന്ദ്രീയ ക്രിപ്റ്റോ കറൻസി. പ്രധാനമായും ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ക്രിപ്റ്റോ കറൻസിയാണ് ബിറ്റ്കോയിൻ. ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സർക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്കോയിനിലൂടെ യാഥാർത്ഥ്യമായത്. ഇത് ലോഹനിർമ്മിതമായ നാണയമോ കടലാസ്നോട്ടോ അല്ല. കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ സോഫ്റ്റ്‌വെയർ കോഡാണ്. 2008 ല്...