Posts

ടെലഗ്രാം മെസഞ്ചർ-Telegram messenger – എന്താണ് നേട്ടങ്ങള്‍ ?

2013 റഷ്യയുടെ വലിയ സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റായ vk യുടെ സ്ഥാപകരായ നികോളായ് , പാവൽ ഡുറേവ് എന്നിവർ ചേർന്ന് സ്ഥാപിച്ചതാണ് ടെലഗ്രാം മെസ്സഞ്ചർ. ജെർമനിയിലെ ബെർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാഭേച്ഛയില്ലാത്ത സ്വതന്ത്ര കമ്പനിയാണ് ടെലഗ്രാം L.L.C. പാവൽ ഡുറോവ് നിർമ്മിച്ച M.T.Proto പ്രോട്ടോകോൾ ആണ് മെസഞ്ചറിന്റെ അടിസ്ഥാനം. Digital Fortress fund ലൂടെ ടെലഗ്രാമിന്റെ മൂന്നാമത്തെ സ്ഥാപകനായ ആക്സെൽ നെഫ്ഫിനോട് ചേർന്ന് ഡുറേവ് മെസഞ്ചറിന്റെ സാമ്പത്തിക അടിത്തറയും ആന്തരിക ഘടനയും നിർമ്മിച്ചു. പ്രധാനപ്പെട്ട ചില ഗുണവശങ്ങള്‍ 1. വാട്ട്സ്ആപ്പ് ഉപയോഗിക്കുമ്പോള്‍ സ്മാർട്ട്ഫോൺ ഓൺലൈനിലായിരിക്കണം , എന്നാല്‍ ടെലിഗ്രാമിന്   ഒരു സ്വതന്ത്ര ഡെസ്ക്ടോപ്പ് അപ്ലിക്കേഷൻ ഉണ്ട്. ഇതില്‍ സ്മാർട്ട്ഫോൺ ഓൺലൈനിലായിരിക്കണ്ട ആവശ്യം ഇല്ല. 2. ടെലിഗ്രാം നിങ്ങളെ 1.5GB വരെ വലുപ്പമുള്ള ഫയലുകൾ അയയ്ക്കാൻ അനുവദിക്കുന്നു , 3. രഹസ്യചാറ്റും , സ്വയം-നിയന്ത്രിത സന്ദേശങ്ങൾ അയയ്ക്കലും - ഇത് ചെയ്യുന്നതിന് , നിങ്ങളൊരു രഹസ്യ ചാറ്റ് സൃഷ്ടിക്കണം. ഈ ചാറ്റിനുള്ളിൽ ഒരിക്കൽ സ്വീകർത്താവിന് വായിച്ചുകഴിഞ്ഞാൽ സന്ദേശം സ്വയം നശിച്ചുപോകേണ്ട സമയം നിങ്ങൾ

Narcoanalysis -എന്താണ് നാർകോ ടെസ്റ്റ്?(നുണ പരിശോധന)

ഒരാൾക്ക് തന്റെ ഭാവനാശക്തി ഉപയോഗിച്ച് കളവ് പറയാൻ പറ്റും. എന്നാൽ നുണ പരിശോധനയിൽ ഈ ഭാവനശക്തി താൽക്കാലികമായി ഇല്ലാതാക്കുന്നു. നാർകോ അനാലിസിസ് ടെസ്റ്റിൽ, പരിശോധനയ്ക്ക് വിധേയമാകുന്ന ആളെ അർദ്ധബോധാവസ്ഥയിലാക്കി ഭാവനാശക്തി നിഷ്‌ക്രിയമാക്കുകയാണ് ചെയ്യുന്നത്. ഈയവസ്ഥയിൽ, കളവ് പറയാൻ ബുദ്ധിമുട്ടാവുകയും, ചോദ്യത്തിനുള്ള ഉത്തരങ്ങൾ മുമ്പേ അറിവുള്ള കാര്യങ്ങളിൽ ഒതുങ്ങുകയും ചെയ്യും.ഇങ്ങനെ സത്യം കണ്ടെത്താൻ സാധിക്കുകയും ചെയ്യും. സോഡിയം പെന്തോൾ അല്ലെങ്കിൽ സോഡിയം അമിതൾ പരീക്ഷണത്തിന് വിധേയമാകുന്നവരുടെ ശരീരത്തിൽ കുത്തി വെച്ചാണ്  അർദ്ധബോധാവസ്ഥയിലാക്കുന്നത്. ഇതിന്റെ അളവ് വ്യക്തിയുടെ പ്രായം,ആരോഗ്യം,ലിംഗം, മാനസികാവസ്ഥ എന്നിവയെ ആശ്രയിച്ച് മാറും. മരുന്നിന്റെ അളവ് തെറ്റിയാൽ ജീവച്ഛവമാവുകയോ മരിക്കുകയോ ചെയ്യും. ക്രിമിനൽ അഭിഭാഷകൻ മജീദ് മേമൻ പറഞ്ഞു: "ഈ പരിശോധനകൾ നടത്താൻ കോടതികൾ അനുമതി നൽകുന്നുണ്ടെങ്കിൽ, മാത്രമേ പരിശോധനകളുടെയും മറ്റ് അനുബന്ധ തെളിവുകളുടെയും അനുമതി തേടാൻ കഴിയൂ.അത്തരം റിപ്പോർട്ടുകൾ തെളിവുകളായി ഉപയോഗിക്കാം അല്ലെങ്കിൽ മറ്റ് തെളിവുകളെ പിന്തുണയ്ക്കാൻ കഴിയും." മറ്റൊരു ക്രിമിനൽ അഭിഭാഷകൻ ഷാം കസ്വാനി വ

Bitcoin & Cryptocurrency

Image
‘ എന്താണ് ബിറ്റ്കോയിൻ ?’ ഈ അടുത്ത കാലത്തായി ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ടൊരു ചോദ്യമാണിത്. എങ്ങനെ തിരയാതിരിക്കും 2013 ന്റെ   തുടക്കത്തില്‍ ബിറ്റ്‌കോയിന്റെ മൂല്യം 14 ഡോളറിൽ നിന്നും വര്‍ഷാവസാനമെത്തും മുമ്പ് 800 ഡോളറിലേറെയായി വളര്‍ന്നു. ഇപ്പോൾ ഇതിനുള്ള മൂല്യം ഏകദേശം പത്ത് ലക്ഷം രൂപയിൽ കൂടുതൽ വരും..!! ഇരുനൂറോളം വരുന്ന ക്രിപ്റ്റോ കറന്‍സികള്‍ ഇന്ന് ലോകത്തില്‍ പ്രചാരത്തിലുണ്ട്. ബിറ്റ്‌കോയിന്‍ , ലൈറ്റ് കോയിൻ , ഡാഷ് കോയിൻ , ഇതീറിയം... തുടങ്ങിയവയാണ് ക്രിപ്റ്റോ കറന്‍സികൾക്ക് ഉദാഹരണം. ബിറ്റ്കോയിൻ ( Bitcoin) ആയിരുന്നു ആദ്യത്തെ വികേന്ദ്രീയ ക്രിപ്റ്റോ കറൻസി.   പ്രധാനമായും ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ക്രിപ്റ്റോ കറൻസിയാണ്   ബിറ്റ്കോയിൻ. ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ   സർക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്കോയിനിലൂടെ യാഥാർത്ഥ്യമായത്. ഇത്   ലോഹനിർമ്മിതമായ നാണയമോ   കടലാസ്നോട്ടോ അല്ല. കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ സോഫ്റ്റ്‌വെയർ കോഡാണ്. 2008 ല്‍ സതോഷി നകാമോട്ടോ എന്ന പേരില്

എന്താണ് ടോറന്റ് ? (Torrent)

എന്താണ് ടോറന്റ് ? (Torrent) നമ്മള്‍ ഇന്റര്‍നെറ്റില്‍ ഒരു വിവരം തിരയുമ്പോള്‍ എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് ? ഏത് കമ്പ്യൂട്ടറിലാണോ ആ വിവരം ശേഖരിച്ചു വെച്ചിട്ടുള്ളത് , ആ കമ്പ്യൂട്ടറിലേക്ക് നമ്മള്‍ ആ വിവരത്തിന് വേണ്ടി റിക്വസ്റ്റ് അയയ്ക്കുന്നു. അപ്പോൾ നമ്മള്‍ ആവശ്യപ്പെട്ട വിവരം ആ കമ്പ്യൂട്ടര്‍ നമുക്ക് അയച്ചുതരുന്നു. ഇങ്ങനെ വിവരങ്ങള്‍ അഥവാ ഫയലുകള്‍ ശേഖരിച്ചു വെക്കുകയും ആവശ്യമുള്ളവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യുന്ന കമ്പ്യൂട്ടറുകളെ സെര്‍വര്‍ കമ്പ്യൂട്ടര്‍ എന്നും   ഫയലുകള്‍ അപേക്ഷിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന കമ്പ്യൂട്ടറുകളെ ക്ലയന്റ് കമ്പ്യൂട്ടര്‍ എന്നും പറയുന്നു.   നമ്മുടെ സ്വകാര്യ കമ്പ്യൂട്ടറുകളെല്ലാം തന്നെ ക്ലയന്റ് കമ്പ്യൂട്ടറുകളാണ്. ക്ലയന്റ് കമ്പ്യൂട്ടറുകൾക്ക് അധികമായി ഫയലുകള്‍ സംഭരിച്ചുവെക്കാനുള്ള ശേഷിയോ , ഫയലുകള്‍ മറ്റ് കമ്പ്യൂട്ടറുകളോട്   പങ്കുവെക്കാനുള്ള കഴിവോ ഉണ്ടാവാറില്ല. ഒരേ സമയം പല ഫയലുകൾ   പല ഉപയോക്താക്കൾക്കും എത്തിച്ചു കൊടുക്കാൻ പറ്റുന്ന കമ്പൂട്ടറുകളാണ്   സെർവർ   കമ്പ്യൂട്ടറുകൾ. സെർവർ കമ്പ്യൂട്ടറുകൾ സാധാരണയായി ഒരു പ്രത്യേക ഉപയോഗത്തിനായി ക്രമീകരിച്ചതായിരിക്കു