Narcoanalysis -എന്താണ് നാർകോ ടെസ്റ്റ്?(നുണ പരിശോധന)
ഒരാൾക്ക് തന്റെ ഭാവനാശക്തി ഉപയോഗിച്ച് കളവ് പറയാൻ പറ്റും. എന്നാൽ നുണ പരിശോധനയിൽ ഈ ഭാവനശക്തി താൽക്കാലികമായി ഇല്ലാതാക്കുന്നു. നാർകോ അനാലിസിസ് ടെസ്റ്റിൽ, പരിശോധനയ്ക്ക് വിധേയമാകുന്ന ആളെ അർദ്ധബോധാവസ്ഥയിലാക്കി ഭാവനാശക്തി നിഷ്‌ക്രിയമാക്കുകയാണ് ചെയ്യുന്നത്. ഈയവസ്ഥയിൽ, കളവ് പറയാൻ ബുദ്ധിമുട്ടാവുകയും, ചോദ്യത്തിനുള്ള ഉത്തരങ്ങൾ മുമ്പേ അറിവുള്ള കാര്യങ്ങളിൽ ഒതുങ്ങുകയും ചെയ്യും.ഇങ്ങനെ സത്യം കണ്ടെത്താൻ സാധിക്കുകയും ചെയ്യും.
സോഡിയം പെന്തോൾ അല്ലെങ്കിൽ സോഡിയം അമിതൾ പരീക്ഷണത്തിന് വിധേയമാകുന്നവരുടെ ശരീരത്തിൽ കുത്തി വെച്ചാണ് അർദ്ധബോധാവസ്ഥയിലാക്കുന്നത്. ഇതിന്റെ അളവ് വ്യക്തിയുടെ പ്രായം,ആരോഗ്യം,ലിംഗം, മാനസികാവസ്ഥ എന്നിവയെ ആശ്രയിച്ച് മാറും. മരുന്നിന്റെ അളവ് തെറ്റിയാൽ ജീവച്ഛവമാവുകയോ മരിക്കുകയോ ചെയ്യും.
ക്രിമിനൽ അഭിഭാഷകൻ മജീദ് മേമൻ പറഞ്ഞു: "ഈ പരിശോധനകൾ നടത്താൻ കോടതികൾ അനുമതി നൽകുന്നുണ്ടെങ്കിൽ, മാത്രമേ പരിശോധനകളുടെയും മറ്റ് അനുബന്ധ തെളിവുകളുടെയും അനുമതി തേടാൻ കഴിയൂ.അത്തരം റിപ്പോർട്ടുകൾ തെളിവുകളായി ഉപയോഗിക്കാം അല്ലെങ്കിൽ മറ്റ് തെളിവുകളെ പിന്തുണയ്ക്കാൻ കഴിയും."
മറ്റൊരു ക്രിമിനൽ അഭിഭാഷകൻ ഷാം കസ്വാനി വ്യത്യസ്തമായ കാഴ്ചപ്പാടാണ്. ഇത്തരം പരിശോധനകൾക്ക് നിയമസാധുത ഇല്ലെന്നും പോലീസിന്റെ അന്വേഷണത്തിന് മാത്രമാണ് അവരെ സഹായിക്കാൻ കഴിയുകയുള്ളൂ എന്നും.
Comments
Post a Comment