KYC norms for e-wallets ,‪Digital wallet‬, and ‪Paytm‬‬ mandatory from March 1 in malayalam

പ്രീ​പെ​യ്ഡ് വാ​ല​റ്റ് ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് കെ​വൈ​സി (നോ യുവര്‍ കസ്റ്റമര്‍) നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഇ​ന്ന്. പ്രീ​പെ​യ്ഡ് വാ​ല​റ്റു​ക​ള്‍ ഉ​പ​യോ​ക്താ​വി​ന്‍റെ ഏ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ല്‍ രേ​ഖ സ്വീ​ക​രി​ക്കാ​ന്‍ റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സ​മ​യം ഇ​ന്ന് അ​വ​സാ​നി​ക്കും.

കെ​വൈ​സി വി​വ​ര​ങ്ങ​ള്‍ ന​ല്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഇ​ന്ന് അ​വ​സാ​നി​ക്കു​മെ​ങ്കി​ലും ഉ​പ​യോ​ക്താ​ക്ക​ള്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക് ഡെ​പ്യൂ​ട്ടി ഗ​വ​ര്‍​ണ​ര്‍ ബി.​പി. ക​നും​ഗോ പ​റ​ഞ്ഞു. ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് അ​വ​രു​ടെ പ​ണം ന​ഷ്ട​പ്പെ​ടി​ല്ല. പേ​ടി​എം, ഒ​ല മ​ണി, ഗൂ​ഗി​ള്‍ ടെ​സ്, സൊ​ഡെ​ക്സോ, മൊ​ബി ക്വി​ക്ക്, ആ​മ​സോ​ണ്‍ പേ ​തു​ട​ങ്ങി രാ​ജ്യ​ത്തെ ഏ​തെ​ങ്കി​ലും പേ​മെ​ന്‍റ് ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ കെ​വൈ​സി ന​ല്കി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ഈ ​വാ​ല​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ ത​ട​സം നേ​രി​ടി​ല്ല.

എ​ന്നാ​ല്‍, പ്രീ​പെ​യ്ഡ് വാ​ല​റ്റു​ക​ളി​ല്‍ പ​ണം സൂ​ക്ഷി​ക്കു​ക​യും കെ​വൈ​സി വി​വ​ര​ങ്ങ​ള്‍ ന​ല്കാ​തി​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ വാ​ല​റ്റി​നു​ള്ളി​ലെ തു​ക ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റ​പ്പെ​ടും. ഒ​പ്പം വാ​ല​റ്റ് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​താ​കു​ക​യും ചെ​യ്യും. പാ​ന്‍ കാ​ര്‍​ഡ്, വോ​ട്ട​ര്‍ ഐ​ഡി, ആ​ധാ​ര്‍ ന​ന്പ​ര്‍ എ​ന്നി​വ​യി​ല്‍ ഏ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യാ​യി സ​മ​ര്‍​പ്പി​ക്കാം

Comments