പ്രീപെയ്ഡ് വാലറ്റ് ഉപയോക്താക്കള്‍ക്ക് കെവൈസി (നോ യുവര്‍ കസ്റ്റമര്‍) നിബന്ധനകള്‍ പാലിക്കാനുള്ള അവസാന തീയതി ഇന്ന്. പ്രീപെയ്ഡ് വാലറ്റുകള്‍ ഉപയോക്താവിന്റെ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ചിരിക്കുന്ന സമയം ഇന്ന് അവസാനിക്കും. കെവൈസി വിവരങ്ങള്‍ നല്‍കുന്നതിനുള്ള അവസാന തീയതി ഇന്ന് അവസാനിക്കുമെങ്കിലും ഉപയോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ബി.പി. കനുംഗോ പറഞ്ഞു. ഉപയോക്താക്കള്‍ക്ക് അവരുടെ പണം നഷ്ടപ്പെടില്ല. പേടിഎം, ഒല മണി, ഗൂഗിള്‍ ടെസ്, സൊഡെക്സോ, മൊബി ക്വിക്ക്, ആമസോണ്‍ പേ തുടങ്ങി രാജ്യത്തെ ഏതെങ്കിലും പേമെന്റ് ആപ് ഉപയോഗിക്കുന്നവര്‍ കെവൈസി നല്കിയിട്ടുണ്ടെങ്കില് ഈ വാലറ്റുകള്‍ ഉപയോഗിക്കുന്നതില്‍ തടസം നേരിടില്ല. എന്നാല്‍, പ്രീപെയ്ഡ് വാലറ്റുകളില്‍ പണം സൂക്ഷിക്കുകയും കെവൈസി വിവരങ്ങള്‍ നല്‍കാതിരിക്കുക...
Comments
Post a Comment