Supreme Court of India‬, ‪Kerala‬, ‪Forty-second Amendment of the Constitution of India‬, ‪Dipak Misra‬, ‪Chief Justice of India‬‬ in malayalam

പാതയോരത്തെ മദ്യവില്‍പ്പന നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഭേദഗതിവരുത്തിയേക്കും . ദേശീയ, സംസ്‌ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ നിരോധിച്ചുകൊണ്ടുള്ള 2016 ഓഗസ്‌റ്റിലെ ഉത്തരവില്‍ ഭേദഗതി വേണമെന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണു നടപടി. സംസ്‌ഥാനങ്ങളുടെ അപേക്ഷകള്‍ ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച്‌ വിധിപറയാനായി മാറ്റിവച്ചു

പാതയോരത്തെ മദ്യവില്‍പ്പന നിരോധനത്തിന്റെ പരിധിയില്‍നിന്ന്‌ പഞ്ചായത്തുകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ അസമിലെ ബാര്‍ ഉടമകളാണ്‌ ആദ്യം സുപ്രീം കോടതിയെ സമീപിച്ചത്‌. ഹര്‍ജി പരിഗണിച്ച കോടതി, ഈ വിഷയത്തില്‍ മറ്റു സംസ്‌ഥാനങ്ങളുടെയും നിലപാട്‌ തേടി. 


തുടര്‍ന്ന്‌ പഞ്ചായത്തുകളിലൂടെ കടന്നുപോവുന്ന ദേശീയ, സംസ്‌ഥാന പാതകളെ ഉത്തരവില്‍നിന്ന്‌ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ കേരളം, തമിഴ്‌നാട്‌, പശ്‌ചിമ ബംഗാള്‍, അസം തുടങ്ങിയ സംസ്‌ഥാനങ്ങള്‍ സത്യവാങ്‌മൂലം നല്‍കി. ഈ ഹര്‍ജിയാണ്‌ വിധിപറയാനായി ഇന്നലെ മാറ്റിവച്ചത്‌. കേരളം ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച്‌ മുനിസിപ്പാലിറ്റികളെ നിരോധന ഉത്തരവില്‍നിന്നു നേരത്തേ കോടതി ഒഴിവാക്കിയിരുന്നു.

Comments

Popular posts from this blog

KYC norms for e-wallets ,‪Digital wallet‬, and ‪Paytm‬‬ mandatory from March 1 in malayalam