ടെലഗ്രാം മെസഞ്ചർ-Telegram messenger – എന്താണ് നേട്ടങ്ങള്‍ ?
2013 റഷ്യയുടെ വലിയ സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റായ vk യുടെ സ്ഥാപകരായ നികോളായ് , പാവൽ ഡുറേവ് എന്നിവർ ചേർന്ന് സ്ഥാപിച്ചതാണ് ടെലഗ്രാം മെസ്സഞ്ചർ. ജെർമനിയിലെ ബെർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാഭേച്ഛയില്ലാത്ത സ്വതന്ത്ര കമ്പനിയാണ് ടെലഗ്രാം L.L.C. പാവൽ ഡുറോവ് നിർമ്മിച്ച M.T.Proto പ്രോട്ടോകോൾ ആണ് മെസഞ്ചറിന്റെ അടിസ്ഥാനം. Digital Fortress fund ലൂടെ ടെലഗ്രാമിന്റെ മൂന്നാമത്തെ സ്ഥാപകനായ ആക്സെൽ നെഫ്ഫിനോട് ചേർന്ന് ഡുറേവ് മെസഞ്ചറിന്റെ സാമ്പത്തിക അടിത്തറയും ആന്തരിക ഘടനയും നിർമ്മിച്ചു. പ്രധാനപ്പെട്ട ചില ഗുണവശങ്ങള്‍ 1. വാട്ട്സ്ആപ്പ് ഉപയോഗിക്കുമ്പോള്‍ സ്മാർട്ട്ഫോൺ ഓൺലൈനിലായിരിക്കണം , എന്നാല്‍ ടെലിഗ്രാമിന് ഒരു സ്വതന്ത്ര ഡെസ്ക്ടോപ്പ് അപ്ലിക്കേഷൻ ഉണ്ട്. ഇതില്‍ സ്മാർട്ട്ഫോൺ ഓൺലൈനിലായിരിക്കണ്ട ആവശ്യം ഇല്ല. 2. ടെലിഗ്രാം നിങ്ങളെ 1.5GB വരെ വലുപ്പമുള്ള ഫയലുകൾ അയയ്ക്കാൻ അനുവദിക്കുന്നു , 3. രഹസ്യചാറ്റും , സ്വയം-നിയന്ത്രിത സന്ദേശങ്ങൾ അയയ്ക്കലും - ഇത് ചെയ്യുന്നതിന് , നിങ്ങളൊരു രഹസ്യ ചാറ്റ് സൃഷ്ടിക്കണം. ഈ ചാറ്റിനുള്ളിൽ ഒരിക്കൽ സ്വീകർത്താവിന് വായിച്ചുകഴിഞ്ഞാൽ സന്ദേശം സ്വയം നശിച്ചുപോകേണ്ട സമയം നി...